ന്യൂസിലൻഡിൽ 100 കോവിഡ് രഹിത ദിനങ്ങൾ
Monday, August 10, 2020 12:37 AM IST
വെല്ലിംഗ്ടൺ: സാമൂഹവ്യാപനത്തിലൂടെ പുതിയ കോവിഡ് കേസുകളിലില്ലാതെ ന്യൂസിലൻഡ് ഇന്നലെ നൂറു ദിവസം തികച്ചു. അതേസമയം, ഇതിന്റെ പേരിൽ അമിത ആത്മവിശ്വാസത്തിനില്ലെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
23 രോഗികൾ ചികിത്സയിലുണ്ട്. വിദേശത്തുനിന്നു വന്ന ഇവരെ ഉടൻതന്നെ ഐസൊലേഷനിലേക്കു മാറ്റി. സമൂഹവ്യാപനത്തിലൂടെ അവസാനം രോഗം സ്ഥീകരിക്കപ്പെട്ടത് മേയ് ഒന്നിനാണ്. ഇതുവരെ 1,219 പേർക്കു രോഗം പിടിപെട്ടു. 22 പേർ മരിച്ചു. 1,524 പേർ സുഖപ്പെട്ടു.