ഇന്ത്യൻ സർക്കാർ വെബ്സൈറ്റുകളിലടക്കം ആക്രമണം; ചൈനീസ് ഹാക്കർമാർക്കെതിരേ യുഎസിൽ കുറ്റപത്രം
Thursday, September 17, 2020 11:12 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലെ സർക്കാർ വെബ്സൈറ്റുകളുടേത് അടക്കം വിവിധ രാജ്യങ്ങളിലെ നൂറിലേറെ സ്ഥാപനങ്ങളുടെ കംപ്യൂട്ടർ ശൃംഖലകളിൽ സൈബർ ആക്രമണം നടത്തിയ അഞ്ചു ചൈനീസ് പൗരന്മാർക്കെതിരേ യുഎസിൽ കുറ്റപത്രം. യുഎസിലെ സ്ഥാപനങ്ങളും ആക്രമണത്തിനിരയായി.
ചൈനീസ് ഹാക്കർമാരെ സഹായിച്ച രണ്ടു മലേഷ്യക്കാർക്കെതിരേയും കുറ്റം ചുമത്തിയിട്ടുണ്ടെന്ന് യുഎസിലെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ജഫ്രി റോസൻ അറിയിച്ചു.
മലേഷ്യക്കാരെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. ചൈനക്കാരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. സൈബർ ക്രിമിനലുകളെ സംരിക്ഷിക്കുന്ന നിലപാടാണ് ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിക്കുന്നതെന്ന് റോസൻ കുറ്റപ്പെടുത്തി.