ട്രംപ് നികുതി അടച്ചത് വെറും 750 ഡോളറെന്ന്
Tuesday, September 29, 2020 1:07 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ‌ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി നി​​​കു​​​തി​​വീ​​​ഴ്ച വ​​​രു​​​ന്ന​​​താ​​​യി ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് പ​​​ത്ര​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട്. റി​​​യ​​​ൽ​​​ എ​​​സ്റ്റേ​​​റ്റ് വ്യ​​​വ​​​സാ​​​യി​​​യും ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നു​​​മാ​​​യ ട്രം​​​പ് ക​​​ഴി​​​ഞ്ഞ 15 വ​​​ർ​​​ഷ​​​ത്തി​​​ലെ പത്തു വർഷങ്ങളി ൽ ​​​വ​​​രു​​​മാ​​​ന​​​നി​​​കു​​​തി അ​​​ട​​​ച്ചി​​​ട്ടി​​​ല്ല. പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 2016ലും ​​​അ​​​തി​​​ന​​​ടു​​​ത്ത 2017ലും ​​​വെ​​​റും 750 ഡോ​​​ള​​​ർ​​​ വ​​​ച്ചാ​​​ണ് അ​​​ദ്ദേ​​​ഹം ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു വ​​​രു​​​മാ​​​ന നി​​​കു​​​തി അ​​​ട​​​ച്ച​​​ത്. വ​​​രു​​​മാ​​​ന​​​ത്തേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ന​​​ഷ്ട​​​മു​​​ണ്ടെ​​​ന്നു കാ​​​ണി​​​ച്ചാ​​ണു ട്രം​​​പ് നി​​​കു​​​തിവെട്ടിപ്പു ന​​​ട​​​ത്തി​​​യ​​​തെ​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.