ഭയംമൂലമാണ് അഭിനന്ദൻ വർധമാനെ വിട്ടുനൽകിയതെന്ന് പാക് പ്രതിപക്ഷ നേതാവ്
Friday, October 30, 2020 1:06 AM IST
ഇസ്ലാമാബാദ്: യുദ്ധം ഭയന്നാണ് വ്യോമസേനാ കമാൻഡർ അഭിനന്ദൻ വർധമാനെ പാക്കിസ്ഥാൻ ഇന്ത്യക്കു വിട്ടു നൽകിയതെന്ന് പാക് പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തൽ.
പാക്കിസ്ഥാൻ കരസേനാ മേധവി ജനറൽ ഖമർ ജാദവ് ബജ്വ ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ, അഭിനന്ദനെ വിട്ടു നൽകണമെന്ന് വിറയ്ക്കുന്ന കാലുകളും വിയർത്ത നെറ്റിയുമായി വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആവശ്യപ്പെട്ടതായി പിഎംഎൽ-എൻ നേതാവ് സർദാർ അയസ് സാദിഖ് പറഞ്ഞു.
അഭിനന്ദനെ വിട്ടു നൽകാൻ ഖുറേഷി വാദിച്ചതായി ബുധനാഴ്ച പാർലമെന്റിലും സാദിഖ് പറഞ്ഞു. പിഎംഎൽ-എൻ ഭരണകാലത്ത് പാർലമെന്റ് സ്പീക്കറായിരുന്നു ഇദ്ദേഹം.
2019 ഫെബ്രുവരി 26 ലെ ബാലാക്കോട്ട് ആക്രമണത്തിനു പിറ്റേന്ന് മിഗ് വിമാനം തകർന്നാണ് അഭിനന്ദൻ വർധമാൻ പാക്കിസ്ഥാന്റെ പിടിയിലായത്.