ബ്രിട്ടനിൽ പെട്രോൾ കാറുകൾ 2030വരെ
Thursday, November 19, 2020 12:09 AM IST
ലണ്ടൻ: ബ്രിട്ടനിൽ 2030ഓടെ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കും. 2035നു ഹൈബ്രിഡ് കാറുകളും നിരോധിക്കും. ഇത് ഉൾപ്പെടുന്ന പുതിയ ഹരിത വ്യവസായവിപ്ലവ പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു. ഭൂമിയുടെയും വരുംതലമുറയുടെയും ഭാവിക്കായി ഓരോ രാജ്യവും വേണ്ടതു ചെയ്യണമെന്ന് ജോൺസൺ പറഞ്ഞു.
രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങൾ ഇലക്ട്രിക് വാഹനങ്ങൾക്കു വേണ്ട വിധത്തിൽ മാറ്റുന്നതിനാണ് പദ്ധതിയിൽ മുൻഗണന. റോഡുവഴിയുള്ള കാർബൺ പുറംതള്ളൽ അവസാനിപ്പിക്കുന്ന ആദ്യ ജി7 രാജ്യം ബ്രിട്ടനായിരിക്കുമെന്ന് ജോൺസൻ കൂട്ടിച്ചേർത്തു.