യുവജനസംഗമത്തിനു കുരിശ് കൈമാറ്റം 22ന്
Thursday, November 19, 2020 11:36 PM IST
വത്തിക്കാൻ സിറ്റി: 2023 ൽ പോർച്ചുഗലിൽ നടക്കാനിരിക്കുന്ന ആഗോള യുവജന സംഗമത്തിലേക്കുള്ള വിശുദ്ധ കുരിശ് ഞായറാഴ്ച കൈമാറും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കുർബാനയ്ക്കു ശേഷം പനാമയിൽനിന്നുള്ള യുവജനങ്ങളാണ് പോർച്ചുഗലിലെ യുവജനങ്ങൾക്ക് കുരിശും ‘റോമൻ ജനതയുടെ രക്ഷ’ എന്നറിയപ്പെടുന്ന ദൈവമാതാവിന്റെ ഐക്കണും കൈമാറുക. കുരിശും കന്യകമാതാവിന്റെ ഐക്കണും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൊണ്ടുപോകാറുണ്ട്.
യുവജനങ്ങൾക്ക് ഈ കുരിശ് പ്രത്യാശയ്ക്കു സാക്ഷ്യം വഹിക്കാനുള്ള അടയാളമാണെന്നും കൂട്ടായ്മയ്ക്കും പരസ്പര സഹായത്തിനുമുള്ള അവസരമാണെന്നും കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. പോർച്ചുഗലിലെ ലിസ്ബണിലാണ് അടുത്ത യുവജന സമ്മേളനം.
വത്തിക്കാനിൽനിന്ന് ഫാ. ജിയോ തരകൻ