മുംബൈ ഭീകരാക്രമണം: 19 ഭീകരരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല
Friday, November 27, 2020 1:45 AM IST
ലാഹോർ: മുംബൈ ഭീകരാക്രണം നടന്നിട്ട് 12 വർഷം പൂർത്തിയായിട്ടും ആക്രമണം നടത്തിയ 19 ലഷ്കർ ഇ-തോയിബ ഭീകരരെ പാക്കിസ്ഥാൻ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 19 ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് പാക്കിസ്ഥാൻ രഹസ്യാന്വേഷണ സേനയ്ക്ക് അറിയാമെന്നും റിപ്പോർട്ടുണ്ട്.
നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന, ഭീകരപ്രവർത്തനങ്ങൾക്കു പണം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ 2021 ഫെബ്രുവരി വരെ പാക്കിസ്ഥാനെ പെടുത്തി.