കൃത്രിമ മാംസത്തിന് അനുമതി നല്കി സിംഗപ്പുർ
Wednesday, December 2, 2020 11:41 PM IST
സിം​​​ഗ​​​പ്പു​​​ർ സി​​​റ്റി: ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ കൃത്രിമമായി വ​​​ള​​​ർ​​​ത്തു​​​ന്ന ഭ​​​ക്ഷ്യ​​​മാം​​​സം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് സിം​​​ഗ​​​പ്പൂ​​​ർ അ​​​നു​​​മ​​​തി ന​​​ല്കി.

യു​​​എ​​​സി​​​ലെ ഈ​​​റ്റ് ജ​​​സ്റ്റ് എ​​​ന്ന സ്റ്റാ​​​ർ​​​ട്ട്അ​​​പ് സ്ഥാ​​​പ​​​നം വി​​​ക​​​സി​​​പ്പി​​​ച്ച കോ​​​ഴി​​​മാം​​​സം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് അ​​​നു​​​മ​​​തി. പ​​​രീ​​​ക്ഷ​​​ണ​​​ശാ​​​ല​​​യി​​​ൽ ജീ​​​വി​​​ക​​​ളു​​​ടെ പേ​​​ശീ കോ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​ന്നു വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​താ​​​ണ് ഇ​​​ത്ത​​​രം മാം​​​സം. അ​​​റ​​​വു​​​ശാ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത ഈ ​​​മാം​​​സം മ​​​നു​​​ഷ്യാ​​​രോ​​​ഗ്യ​​​ത്തി​​​നും മൃ​​​ഗ​​​ക്ഷേ​​​മ​​​ത്തി​​​നും പ​​​രി​​​സ്ഥി​​​തി​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും ഏ​​​റ്റ​​​വും ഉ​​​ത്ത​​​മ​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു. ഇ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി ഒ​​​രു രാ​​​ജ്യം ന​​​ല്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്. വ​​​രും കാ​​​ല​​​ത്ത് ഇ​​​തി​​​നു വ​​​ലി​​​യ വി​​​പ​​​ണി ഉ​​​ണ്ടാ​​​കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.