മലയാളിക്ക് അയർലൻഡിൽ ഹോസ്പിറ്റൽ മാനേജർ ഓഫ് ദി ഇയർ പുരസ്കാരം
Thursday, December 3, 2020 11:08 PM IST
ഡബ്ളിൻ: അയര്‍ലന്‍ഡില്‍ . ആരോഗ്യ മേഖലയിലെ ഉന്നത പുരസ്കാരങ്ങളിലൊന്നായ ഹോസ്പിറ്റല്‍ മാനേജര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനു മലയാളിയായ ജിന്‍സി ജെറിന് അര്‍ഹയായി.ഡബ്ളിന്‍ മാറ്റര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്ട്രോള് യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടറാണ് ജിന്‍സി. ആദ്യമായാണ് ഒരു മലയാളിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്.
കോവിഡ് വ്യാപനം തടയുന്നതിനായി സമഗ്രമായ ഇന്ഫെക്ഷന് കണ്ട്രോള് പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിച്ചത് രാജ്യത്തു മുഴുവന്‍ നടപ്പാക്കിയതോടെയാണ് ഇവര്‍ ശ്രദ്ധേയയായത്.രാജ്യത്ത് ആദ്യമായി കോവിഡടക്കമുള്ള ലാബ് പരിശോധനാഫലങ്ങള്‍ റോബോട്ടിക്ക് പ്രോസസ് ഓട്ടോമേഷന്‍ സോഫ്റ്റ്വെയറിലൂടെ ലഭ്യമാക്കിയത് ജിന്‍സിയുടെ നേത്യത്വത്തിലുള്ള ടീമാണ്. ഇത് തീവ്രരോഗവ്യാപനസമയത്ത് ജീവനക്കാരുടെ വന്‍കുറവ് പരിഹരിക്കുന്നതിന് ഇടയാക്കി.
തൊടുപുഴ വെങ്ങല്ലൂര്‍ പരേനായ ഏര്‍ത്തടത്തില്‍ ജേക്കബിന്റെയും റിട്ട:അധ്യാപിക ചിന്നമ്മയുടെയും മകളാണ് ജിന്‍സി. അയര്‍ലന്‍ഡില്‍ ഐ ടി എന്‍ജിനിയറായ തൊടുപുഴ ഉടുമ്പന്നൂര്‍ വാഴക്കാപ്പാറ ജെറി സെബാസ്റ്റ്യനാണ് ഭര്‍ത്താവ്. മക്കള്‍ ക്രിസ്,ഡാരന്‍,ഡാനിയേല്‍.
ജയ്സണ്‍ കിഴക്കയില്‍