ഫൈസർ ഹാക്ക് ചെയ്യാൻ ഉത്തരകൊറിയ ശ്രമിച്ചതായി ദക്ഷിണകൊറിയ
Wednesday, February 17, 2021 12:16 AM IST
സിയൂൾ: കോവിഡ് വാക്സിൻ നിർമാതാക്കളായ ഫൈസർ മരുന്നു കന്പനി ഹാക്ക് ചെയ്യാൻ ഉത്തരകൊറിയ ശ്രമിച്ചതായി ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗം പറഞ്ഞു. കോവിഡ്-19 വാക്സിൻ സാങ്കേതികവിദ്യ അപഹരിക്കാൻ ഉത്തരകൊറിയ ശ്രമിച്ചതായി രഹസ്യാന്വേണ വിഭാഗം അറിയിച്ചെന്ന് ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗം ഹാ തെ കിയോംഗ് ആണു മാധ്യമങ്ങളോടു പറഞ്ഞത്.
വെളിപ്പെടുത്തൽ വലിയ വാർത്തയായതോടെ, രഹസ്യാന്വേഷണവിഭാഗം മരുന്നുകന്പനിയുടെ പേര് പറഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹായുടെ ആരോപണത്തെക്കുറിച്ച് പരിശോധിക്കുന്നതായി ദക്ഷിണ കൊറിയയിലെ ഫൈസർ പിആർ മാനേജർ വോൺ ബോ-യംഗ് പറഞ്ഞു.