നൈജീരിയ: പെൺകുട്ടികൾക്കായി തെരച്ചിൽ തുടരുന്നു
Sunday, February 28, 2021 12:09 AM IST
അബൂജ: നൈജീരിയയിലെ സംഫാറ സംസ്ഥാനത്തെ ഗേൾസ് സ്കൂളിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട 317 പെൺകുട്ടികളെ കണ്ടെത്താൻ ഊർജിത അന്വേഷണം നടക്കുകയാണ്.
ഹെലികോപ്റ്ററുകൾ അടക്കം ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നതായി പോലീസ് അറിയിച്ചു. സ്കൂൾ സ്ഥിതി ചെയ്യുന്ന ജാംഗ്ബെ പട്ടണത്തിലെ നിവാസികൾ അക്രമാസക്തരായി.
വെള്ളിയാഴ്ച അർധരാത്രി ആയുധങ്ങളുമായി എത്തിയ നൂറോളം പേർ സ്കൂൾ ഡോർമിറ്ററിയിൽനിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സമീപത്തെ വനത്തിലേക്കാണു കടത്തിയതെന്നു സൂചനയുണ്ട്.
ഇതിനിടെ, രണ്ടാഴ്ച മുന്പ് നൈജർ സംസ്ഥാനത്തെ കഗാരയിലെ സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 27 വിദ്യാർഥികളും ജീവനക്കാരും അടക്കം 42 പേർ ശനിയാഴ്ച മോചിതരായി.