പെഴ്സീവിയറൻസിനു പിന്നിൽ മറ്റൊരു ഇന്ത്യക്കാരൻകൂടി
Monday, March 1, 2021 10:08 PM IST
ഹൂസ്റ്റൺ: നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യം പെഴ്സീവിയറൻസ് റോവറിൽനിന്നുള്ള ആവേശകരമായ വിവരങ്ങൾ വരും ആഴ്ചകളിൽ ലഭിക്കുമെന്നു ദൗത്യത്തിൽ പങ്കാളിയായ ഇന്ത്യൻ വംശജൻ വിഷ്ണു ശ്രീധർ. എയ്റോസ്പേസ് എൻജിനിയറിംഗ് ബിരുദധാരിയായ വിഷ്ണു നാസയുടെ ജെറ്റ് പ്രൊപ്പലൂഷൻ ലബോറട്ടറി (ജെപിഎൽ) യിലെ സിസ്റ്റം എൻജിനിയറാണ്. പെഴ്സീവിയറൻസ് റോവറിലെ സൂപ്പർകാം കൈകാര്യം ചെയ്യുന്നത് ജെപിഎലാണ്. പെഴ്സീവിയറൻസ് റോവറിന്റെ ചൊവ്വയിലെ ലാൻഡിംഗിനു ചുക്കാൻ പിടിച്ചത് ഇന്ത്യൻ വംശജയായ ഗവേഷക സ്വാതി മോഹനാണ്.