മജു വർഗീസിന് ഉന്നത പദവി
Wednesday, March 3, 2021 12:03 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും വൈറ്റ്ഹൗസ് മിലിട്ടറി ഓഫീസ് ഡയറക്ടറുടെയും ഡെപ്യൂട്ടി അസിസ്റ്റന്റായി മലയാളിയായ മജു വർഗീസിനു നിയമനം. മുന്പ് ബൈഡന്റെ തെരഞ്ഞെടുപ്പു പ്രചാരണ കാന്പയിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, സത്യപ്രതിജ്ഞാചടങ്ങിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവികൾ വഹിച്ചിട്ടുണ്ട്. വൈറ്റ്ഹൗസിന്റെ പ്രവർത്തനങ്ങൾക്കു വേണ്ട സൈനികസഹായങ്ങൾ ചെയ്തുകൊടുക്കലാണു മിലിട്ടറി ഓഫീസിന്റെ ചുമതല.