ബ്ലാക്ബോക്സ് കണ്ടെത്തി
Wednesday, March 31, 2021 11:43 PM IST
ജക്കാർത്ത: ജനുവരിയിൽ 62 പേരുടെ മരണത്തിനിടയാക്കി ജാവാ കടലിൽ തകർന്നുവീണ ശ്രീവിജയ എയർലൈൻസ് വിമാനത്തിന്റെ വോയ്സ് റിക്കാർഡർ ബ്ലാക്ബോക്സ് കണ്ടെടുത്തതായി ഇന്തോനേഷ്യ അറിയിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങൾ ഇതിൽനിന്നു ലഭിക്കുമെന്നു കരുതുന്നു. ഫ്ലൈറ്റ് ഡേറ്റാ റിക്കാർഡർ നേരത്തേതന്നെ കണ്ടെത്തിയിരുന്നു.
ജക്കാർത്തയിൽനിന്നു പൊണ്ടിയാനാക് നഗരത്തിലേക്കു പറന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബോയിംഗ് നിർമിച്ച വിമാനത്തിന് 26 വർഷത്തെ പഴക്കമുണ്ടായിരുന്നു.