തൊഴിലുറപ്പിന് ബൈഡന്റെ രണ്ടു ലക്ഷം കോടിയുടെ പാക്കേജ്
Wednesday, March 31, 2021 11:43 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അടിസ്ഥാനസൗകര്യ മേഖലയിൽ രണ്ടു ലക്ഷം കോടി ഡോളറിന്റെ പദ്ധതി നടപ്പാക്കാനൊരുങ്ങി പ്രസിഡന്റ് ജോ ബൈഡൻ. ‘ബിൽഡ് ബാക്ക് ബെറ്റർ’ എന്ന പദ്ധതിയിലൂടെ അമേരിക്കയെ കൂടുതൽ നവീകരിക്കുകയാണു ലക്ഷ്യം. റോഡുകളും പാലങ്ങളും ഫെഡറൽ സർക്കാരിന്റെ കെട്ടിടങ്ങളും നവീകരിക്കുന്നതിലൂടെ ദശലക്ഷണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
പലവിധ മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന ചൈനയെ മറികടക്കുകയെന്ന ലക്ഷ്യവും പിന്നിലുണ്ട്. പദ്ധതിക്കു പണം കണ്ടെത്താൻ കോർപറേറ്റ് നികുതി വർധിപ്പിച്ചേക്കും.
നേരത്തേ ബൈഡൻ അവതരിപ്പിച്ച 1.9 ലക്ഷം കോടി ഡോളറിന്റെ കോവിഡ് ഉത്തേജനപദ്ധതി യുഎസ് കോൺഗ്രസ് അംഗീകരിച്ചിരുന്നു.