ആദ്യ ബഹിരാകാശ യാത്രികയെ പ്രഖ്യാപിച്ച് യുഎഇ
ആദ്യ ബഹിരാകാശ യാത്രികയെ പ്രഖ്യാപിച്ച് യുഎഇ
Sunday, April 11, 2021 12:43 AM IST
ദു​​​ബാ​​​യ്: ആ​​​ദ്യ ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്രി​​​ക​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ച് യു​​​എ​​​ഇ. ദു​​​ബാ​​​യ് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ഷെ​​​യ്ക് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ റാ​​​ഷി​​​ദ് അ​​​ൽ മ​​​ക്തൂ​​​മാ​​​ണ് അ​​​ടു​​​ത്ത ര​​​ണ്ടു ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്രി​​​ക​​​രു​​​ടെ പേ​​​രു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

നൗ​റ അ​​​ൽ മ​​​റ്റ്റൂ​​​ഷി​​​യാ​​​ണ് യു​​​എ​​​ഇ​​​യു​​​ടെ ആ​​​ദ്യ ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്രി​​​ക​​​യാ​​​കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​ർ​​​ക്കൊ​​​പ്പം യോ​​​ഗ്യ​​​ത നേ​​​ടി​​​യ പു​​​രു​​​ഷ​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ൽ മു​​​ല്ല​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. 4000 അ​​​പേ​​​ക്ഷ​​​ക​​​രി​​​ൽ​​​നി​​​ന്നാ​​​ണു ര​​​ണ്ടു പേ​​​രെ ബ​​​ഹി​​​രാ​​​കാ​​​ശ ദൗ​​​ത്യ​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഇ​​​രു​​​വ​​​രും നാ​​​സ​​​യു​​​ടെ ഹൂ​​​സ്റ്റ​​​ണി​​​ലെ ജോ​​​ണ്‍സ​​​ണ്‍ സ്പേ​​​സ് സെ​​​ന്‍റ​​​റി​​​ൽ പ​​​രി​​​ശീ​​​ല​​​നം നേ​​​ടും.


അ​​​റ​​​ബ് ലോ​​​ക​​​ത്തു​​​നി​​​ന്നു​​​ള്ള ആ​​​ദ്യ ചൊ​​​വ്വാ ദൗ​​​ത്യം -അ​​​മാ​​​ൽ (പ്ര​​​തീ​​​ക്ഷ)- ഈ ​​​ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് യു​​​എ​​​ഇ വി​​​ക്ഷേ​​​പി​​​ച്ച​​​ത്. 2024ൽ ​​​ച​​​ന്ദ്ര​​​നി​​​ൽ ആ​​​ളി​​​ല്ലാ ബ​​​ഹി​​​രാ​​​കാ​​​ശ​​​വാ​​​ഹ​​​നം എ​​​ത്തി​​​ക്കാ​​​നും രാ​​​ജ്യം പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.