സാങ്കേതിക തകരാര്‍: ഇന്‍ജെന്യൂറ്റി ഹെലികോപ്റ്റര്‍ പറക്കല്‍ നീട്ടി
സാങ്കേതിക തകരാര്‍: ഇന്‍ജെന്യൂറ്റി  ഹെലികോപ്റ്റര്‍ പറക്കല്‍ നീട്ടി
Monday, April 12, 2021 1:09 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: ചൊ​​​​വ്വാ​​​​യു​​​​ടെ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ല്‍ ഇ​​​​ന്‍ജെ​​​​ന്യൂ​​​​റ്റി ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ര്‍ പ​​​​റ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ര്‍ന്ന് നീ​​​​ട്ടി. റോ​​​​ട്ട​​​​റു​​​​ക​​​​ളി​​​​ല്‍ ത​​​​ക​​​​രാ​​​​ര്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍ന്നാ​​​​ണ് പ​​​​രീ​​​​ക്ഷ​​​​ണ​​​പ്പ​​​​റ​​​​ക്ക​​​​ല്‍ നീ​​​ട്ടി​​​​വ​​​​ച്ച​​​​തെ​​​​ന്നു നാ​​​​സ അ​​​​റി​​​​യി​​​​ച്ചു.

പെ​​​​ര്‍സീ​​​​വി​​​​യ​​​​റ​​​​ന്‍സ് റോ​​​​വ​​​​റി​​​​ല്‍നി​​ന്നു ചൊ​​​​വ്വാ​​​​യു​​​​ടെ പ്ര​​​​ത​​​​ല​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ ഇ​​​​ന്‍ജെ​​​​ന്യൂ​​​​റ്റി​​​​യു​​​​ടെ പ​​​​രീ​​​​ക്ഷ​​​​ണ​​​​പ്പ​​​​റ​​​​ക്ക​​​​ല്‍ ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ത്താ​​​​നാ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. 30 സെ​​​​ക്ക​​​​ൻ​​​​ഡ് മു​​​​ക​​​​ളി​​​​ലോ​​​​ട്ട് പ​​​​റ​​​​ന്ന് പെ​​​​ർ​​​​സീ​​​​വി​​​​യ​​​​റ​​​​ൻ​​​​സ് റോ​​​​വ​​​​റി​​​​ന്‍റെ ചി​​​​ത്ര​​​​മെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ല​​​​ക്ഷ്യം.


വെ​​​​ള്ളി​​​​യാ​​​​ഴ്ച റോ​​​​ട്ട​​​​റി​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ന്നും ഇ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ച്ച​​​​ശേ​​​​ഷം പ​​​​രീ​​​​ക്ഷ​​​​ണ​​​​പ്പ​​​​റ​​​​ക്ക​​​​ൽ ന​​​​ട​​​​ത്തു​​​​മെ​​​​ന്നും നാ​​​​സ അ​​​​റി​​​​യി​​​​ച്ചു. ബു​​​​ധ​​​​നാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം പ​​​റ​​​​ക്ക​​​​ൽ ന​​​​ട​​​​ത്തി​​​​യേ​​​​ക്കും. ഫെ​​​​ബ്രു​​​​വ​​​​രി 18 നാ​​​​ണ് ചൊ​​​​വ്വാ​​​​യു​​​​ടെ ജ​​​​സേ​​​​റോ ക്രേ​​​​റ്റ​​​​റി​​​​ല്‍ പെ​​​​ര്‍സീ​​​​വി​​​​യ​​​​റ​​​​ന്‍സ് റോ​​​​വ​​​​ര്‍ ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. പ​​​​റ​​​​ക്ക​​​​ൽ വി​​​​ജ​​​​യി​​​​ച്ചാ​​​​ൽ മ​​​​റ്റൊ​​​​രു ഗ്ര​​​​ഹ​​​​ത്തി​​​​ല്‍ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ര്‍ പ​​​​റ​​​​ത്തു​​​​ന്ന ദൗ​​​​ത്യത്തിൽ നാ​​​​സ വി​​​​ജ​​​​യി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.