ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രിക്കെതിരേ അന്വേഷണം
ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രിക്കെതിരേ അന്വേഷണം
Monday, April 12, 2021 11:50 PM IST
ല​​​​ണ്ട​​​​ൻ: ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ൽ മു​​​​ൻ ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡേ​​​​വി​​​​ഡ് കാ​​​​മ​​​​റൂ​​​​ണി​​​​നെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു രാ​​​​ജി​​​​വ​​​​ച്ച​​​​ശേ​​​​ഷം കാ​​​​മ​​​​റൂ​​​​ൺ ജോ​​​​ലി ചെ​​​​യ്ത ഗ്രീ​​​​ൻ​​​​സി​​​​ൽ കാ​​​​പ്പി​​​​റ്റ​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു വി​​​​വാ​​​​ദം. അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ നി​​​​ജ​​​​ൽ ബ്രോ​​​​ഡ്മാ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ്വ​​​​ത​​​​ന്ത്ര​​​​സ​​​​മി​​​​തി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​ന്നു ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബോ​​​​റി​​​​സ് ജോ​​​​ൺ​​​​സ​​​​ൻ പ​​​​റ​​​​ഞ്ഞു. ട്ര​​​​ഷ​​​​റി സെ​​​​ക്ര​​​​ട്ട​​​​റി ഋ​​​​ഷി സു​​​​നാ​​​​ക്, ആ​​​​രോ​​​​ഗ്യ​​​​സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​റ്റ് ഹാ​​​​ൻ​​​​കോ​​​​ക്ക് എ​​​​ന്നി​​​​വ​​​​രെ കാ​​​​മ​​​​റൂ​​​​ൺ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​ന്നാ​​​ണു കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.