ഇന്ത്യൻ വംശജന്റെ മൃതദേഹം നദിയിൽ കണ്ടെത്തി
Saturday, April 17, 2021 12:23 AM IST
ന്യൂയോർക്ക്: നിർമിത ബുദ്ധി, ഗൂഢ കറൻസി മേഖലയിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ വംശജനായ ഗണിതശാസ്ത്രജ്ഞൻ ഷുവ്രോ ബിശ്വാസി(31)നെ നദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഒഴുകി നടക്കുന്ന നിലയിൽ ഷുവ്രോയുടെ മൃതദേഹം ഹഡ്സൺ നദിയിൽ കണ്ടെത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തിനു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സഹോദരൻ പറഞ്ഞു.