കൊറോണ വൈറസ് ഇന്ത്യൻ വകഭേദം യുകെയിൽ 77 പേർക്കു സ്ഥിരീകരിച്ചു
Saturday, April 17, 2021 12:23 AM IST
ലണ്ടൻ: ഇന്ത്യയിൽ ആദ്യഘട്ടത്തിൽ കോവിഡ്-19 രോഗത്തിനു കാരണമായ ബി.1.617 കൊറോണ വൈറസ് വകഭേദം ബ്രിട്ടനിൽ 77 പേരിൽ കണ്ടെത്തി. ഇന്ത്യയിൽ കണ്ടെത്തിയതിൽനിന്നും വ്യത്യസ്തമായി വൈറസിനു നിരവധി ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) പറഞ്ഞു.
ഇന്ത്യൻ വകഭേദത്തിനു രോഗവ്യാപന ശേഷി കൂടുതലാണെന്നും ഇതേക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നു വരുന്നതായും പിഎച്ച്ഇ അറിയിച്ചു. പുതിയ സാഹചര്യത്തിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഏപ്രിൽ 26ന് ആരംഭിക്കുന്ന ഇന്ത്യാ സന്ദർശനം വെട്ടിച്ചുരുക്കിയിട്ടുണ്ട്.