കോവിഡ് മരണം 30 ലക്ഷം കടന്നു
കോവിഡ് മരണം 30 ലക്ഷം കടന്നു
Sunday, April 18, 2021 12:42 AM IST
ന്യൂ​യോ​ര്‍ക്ക്: ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 30 ല​ക്ഷം ക​ട​ന്നു. രോ​ഗ​വ്യാ​പ​ന​തീ​വ്ര​ത കു​റ​യ്ക്കാ​നാ​യി രാ​ജ്യ​ങ്ങ​ളെ​ല്ലാം വാ​ക്‌​സി​ന്‍ വി​ത​ര​ണം ഊ​ര്‍ജി​ത​മാ​ക്കി​യെ​ങ്കി​ലും കൊ​റോ​ണ വൈ​റ​സി​ന്‍റെ ര​ണ്ടാം ത​രം​ഗം ശ​ക്ത​മാ​യി ആ​ഞ്ഞ​ടി​ച്ചു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍ധ​ന​വു​ണ്ടാ​യി. രോ​ഗം പി​ടി​പെ​ടു​ന്ന​തി​നൊ​പ്പം 2021ല്‍ ​മ​ര​ണ സം​ഖ്യ​യി​ലും വ​ര്‍ധ​ന​യു​ണ്ടാ​യി.

ക​ഴി​ഞ്ഞ വ​ര്‍ഷം സെ​പ്റ്റം​ബ​ര്‍ 28 വ​രെ പ​ത്ത് ല​ക്ഷ​ത്തി​ല്‍ താ​ഴെ ആ​യി​രു​ന്നു മ​ര​ണം. 2021 ഫെ​ബ്രു​വ​രി 21ല്‍ ​മ​ര​ണം 20 ല​ക്ഷ​മാ​യി. എ​ന്നാ​ല്‍ അ​ടു​ത്ത പ​ത്തു ല​ക്ഷം പേ​ര്‍ മ​രി​ച്ച​ത് വെ​റും ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ലാ​ണ്.

അ​മേ​രി​ക്ക, ബ്ര​സീ​ല്‍, മെ​ക്‌​സി​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ദ്യം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം കൂ​ടു​ത​ല്‍. പി​ന്നീ​ട് ഇ​ന്ത്യ​യി​ലും മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​ന്‍ തു​ട​ങ്ങി. ഇ​ന്ത്യ​യി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍ ദി​നം​പ്ര​തി മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഉ​യ​ര്‍ന്നു.


കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കു​റ​യു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മൊ​ന്നു​മി​ല്ല. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച മാ​ത്രം 8,29,596 പേ​ര്‍ക്കാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കി​ല്‍ ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ദിനംപ്രതി ശ​രാ​ശ​രി 7,31,000 കോ​വി​ഡ് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍ ലോ​ക​ത്താ​കെ​യാ​യി 12,000ലേ​റെ​പ്പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്.

രോ​ഗം സ്ഥി​രീക​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലും അ​മേ​രി​ക്ക​യാ​ണ് മു​ന്നി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.