ഇൻജെന്യുറ്റി പരീക്ഷണപ്പറക്കൽ ഇന്ന് നടക്കും
ഇൻജെന്യുറ്റി പരീക്ഷണപ്പറക്കൽ ഇന്ന് നടക്കും
Sunday, April 18, 2021 11:54 PM IST
ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക്: നാ​​​​​​സ​​​​​​യു​​​​​​ടെ ചൊ​​​​​​വ്വാ ദൗ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യ ഇ​​​​​​ൻ​​​​​​ജെ​​​​​​ന്യു​​​​​​റ്റി ഹെ​​​​​​ലി​​​​​​ക്കോ​​​​​​പ്റ്റ​​​​​​ർ ഇ​​​​​​ന്നു പ​​​രീ​​​ക്ഷ​​​​​​ണ​​​പ്പ​​​​​​റ​​​​​​ക്ക​​​​​​ൽ ന​​​​​​ട​​​​​​ത്തും. അ​​​മേ​​​രി​​​ക്ക​​​ൻ സ​​​​​​മ​​​​​​യം രാ​​​​​​വി​​​​​​ലെ 3.30 ന് (​​​​​​ഇ​​​​​​ന്ത്യ​​​​​​ൻ സ​​​​​​മ​​​​​​യം ഇ​​​ന്ന് ഉ​​​​​​ച്ച​​​​​​യ്ക്ക് ഒ​​​​​​ന്ന്) പറ​​​​​​ക്ക​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​മെ​​​​​​ന്നു നാ​​​​​​സ അ​​​​​​റി​​​​​​യി​​​​​​ച്ചു. ചൊ​​​​​​വ്വ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള സന്ദേശം മ​​​​​​ണി​​​​​​ക്കൂ​​​​​​റു​​​​​​ക​​​ൾ വൈ​​​​​​കി ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ പ​​​​​​റ​​​​​​ക്ക​​​​​​ലി​​​​​​ന്‍റെ സം​​​​​​പ്രേ​​​​​​ഷ​​​​​​ണം പു​​​​​​ല​​​​​​ർ​​​​​​ച്ചെ 6.15 ന് ​​​​​​ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​മെ​​​​​​ന്നും നാ​​​​​​സ​​​​​​യു​​​​​​ടെ ജെ​​​​​​റ്റ് പ്രൊ​​​​​​പ്പ​​​​​​ൽ​​​​​​ഷ​​​​​​ൻ ല​​​​​​ബോ​​​​​​റ​​​​​​ട്ട​​​​​​റി അ​​​​​​റി​​​​​​യി​​​​​​ച്ചി​​​ട്ടു​​​ണ്ട്.

പെ​​​​​​​​​​ര്‍സീ​​​​​​​​​​വി​​​​​​​​​​യ​​​​​​​​​​റ​​​​​​​​​​ന്‍സ് റോ​​​​​​​​​​വ​​​​​​​​​​റി​​​​​​​​​​ല്‍നി​​​​​​​​ന്നു ചൊ​​​​​​​​​​വ്വാ​​​​​​​​​​യു​​​​​​​​​​ടെ പ്ര​​​​​​​​​​ത​​​​​​​​​​ല​​​​​​​​​​ത്തി​​​​​​​​​​ൽ ഇ​​​​​​​​​​റ​​​​​​​​​​ങ്ങി​​​​​​​​​​യ ഇ​​​​​​​​​​ന്‍ജെ​​​​​​​​​​ന്യുറ്റി​​​​​​​​​​യു​​​​​​​​​​ടെ പ​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​പ്പ​​​​​​​​​​റ​​​​​​​​​​ക്ക​​​​​​​​​​ല്‍ ഏ​​​​​​പ്രി​​​​​​ൽ 11ന് ​​​​​​ന​​​​​​ട​​​​​​ത്താ​​​​​​നാ​​​​​​ണ് ആ​​​​​​ദ്യം നി​​​​​​ശ്ച​​​​​​യി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. റോ​​​ട്ട​​​റി​​​ൽ ത​​​ക​​​രാ​​​റു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​റ​​​ക്ക​​​ൽ മ​​​റ്റി​​​വ​​​ച്ചു. 30 സെ​​​​​​​​​​ക്ക​​​​​​​​​​ൻ​​​​​​​​​​ഡ് മു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലോ​​​​​​​​​​ട്ട് പ​​​​​​​​​​റ​​​​​​​​​​ന്ന് പെ​​​​​​​​​​ർ​​​​​​​​​​സീ​​​​​​​​​​വി​​​​​​​​​​യ​​​​​​​​​​റ​​​​​​​​​​ൻ​​​​​​​​​​സ് റോ​​​​​​​​​​വ​​​​​​​​​​റി​​​​​​​​​​ന്‍റെ ചി​​​​​​​​​​ത്ര​​​​​​​​​​മെ​​​​​​​​​​ടു​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​ണ് ല​​​​​​​​​​ക്ഷ്യം.


ഫെ​​​​​​​​​​ബ്രു​​​​​​​​​​വ​​​​​​​​​​രി 18നാ​​​​​​​​​​ണ് ചൊ​​​​​​​​​​വ്വായി​​​​​​​​​​ല്‍ പെ​​​​​​​​​​ര്‍സീ​​​​​​​​​​വി​​​​​​​​​​യ​​​​​​​​​​റ​​​​​​​​​​ന്‍സ് റോ​​​​​​​​​​വ​​​​​​​​​​ര്‍ ഇ​​​​​​​​​​റ​​​​​​​​​​ങ്ങി​​​​​​​​​​യ​​​​​​​​​​ത്. പ​​​​​​​​​​റ​​​​​​​​​​ക്ക​​​​​​​​​​ൽ വി​​​​​​​​​​ജ​​​​​​​​​​യി​​​​​​​​​​ച്ചാ​​​​​​​​​​ൽ മ​​​​​​​​​​റ്റൊ​​​​​​​​​​രു ഗ്ര​​​​​​​​​​ഹ​​​​​​​​​​ത്തി​​​​​​​​​​ല്‍ ഹെ​​​​​​​​​​ലി​​​​​​​​​​കോ​​​​​​​​​​പ്റ്റ​​​​​​​​​​ര്‍ പ​​​​​​​​​​റ​​​​​​​​​​ത്തു​​​​​​​​​​ന്ന ദൗ​​​​​​​​​​ത്യ​​​​​​ത്തി​​​​​​ൽ നാ​​​​​​​​​​സ വി​​​​​​​​​​ജ​​​​​​​​​​യി​​​​​​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.