പിഡിഎഫിന്‍റെ ഉപജ്ഞാതാവ് ചാൾസ് ജെസ്കി അന്തരിച്ചു
പിഡിഎഫിന്‍റെ ഉപജ്ഞാതാവ് ചാൾസ് ജെസ്കി അന്തരിച്ചു
Sunday, April 18, 2021 11:54 PM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: പി​ഡി​എ​ഫ് (പോ​ർ​ട്ട​ബി​ൾ ഡോ​ക്യു​മെ​ന്‍റ് ഫോ​ർ​മാ​റ്റ്) സോ​ഫ്റ്റ്‌​വേ​റി​ന്‍റെ ഉ​പ​ജ്ഞാ​താ​വും സോ​ഫ്റ്റ് വേ​ർ​ ക​ന്പ​നി​യാ​യ അ​ഡോ​ബി ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നു​മാ​യ ചാ​ൾ​സ് ചു​ക് ജെ​സ്കി(81) അ​ന്ത​രി​ച്ചു. സാ​ങ്കേ​തി​ക രം​ഗ​ത്ത് പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​ർ​ക്ക് അ​മേ​രി​ക്ക ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത​മാ​യ പു​ര​സ്കാ​രം നാ​ഷ​ണ​ൽ മെ​ഡ​ൽ ഒാ​ഫ് ടെ​ക്നോ​ള​ജി, മ​ക്രോ​ണി പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി ബ​ഹു​മ​തി​ക​ൾ ജെ​സ്കി​യെ തേ​ടി​യെ​ത്തി​.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ചാ​ൾ​സ് ജെ​സ്കി അ​ന്ത​രി​ച്ച​ത്. അ​ഡോ​ബി ക​ന്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് മ​ര​ണം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. അ​ഡോ​ബി​യു​ടെ നാ​ഥ​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​ഡോ​ബി സി​ഇ​ഒ ശാ​ന്ത​നു നാ​രാ​യ​ൺ പ​റ​ഞ്ഞു. "അ​ദ്ദേ​ഹം ഞ​ങ്ങ​ളു​ടെ ഗൈ​ഡിം​ഗ് ലൈ​റ്റ് ആ​യി​രു​ന്നു. ഏ​ത് പ്രോ​ജ​ക്റ്റും അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വി​ന് ഉ​ട​മ​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


അ​ദ്ദേ​ഹ​ത്തി​ന് ത​ന്‍റെ ടീം ​അം​ഗ​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ച്ച് ല​ക്ഷ്യ​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ലും പാ​ട​വ​മു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മോ കീ​ഴി​ലോ ജോ​ലി ചെ​യ്തി​ട്ടു​ള്ള നി​ര​വ​ധി​യാ​ളു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ഗു​ണ​ത്തെ​ക്കു​റി​ച്ച് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.’. അ​ഡോ​ബി പു​റ​ത്തി​റ​ക്കി​യ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.