തീപിടിത്തത്തിൽ എട്ടു മരണം
Thursday, April 29, 2021 12:19 AM IST
റിഗ: ലാത്വിയയുടെ തലസ്ഥാനമായ റിഗയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ മരിച്ചു. ഒന്പതു പേർക്കു പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും വിദേശ ടൂറിസ്റ്റുകളാണ്. ആറുനില കെട്ടിടത്തിന്റെ മുകളിൽ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ഹോസ്റ്റലിൽ ബുധനാഴ്ച പുലർച്ചെയാണു തീപിടിത്തമുണ്ടായത്.