യുവാക്കൾക്കു വീണ്ടും കോവിഡ് വരാം
Friday, April 30, 2021 1:06 AM IST
ന്യൂയോർക്ക്: കോവിഡ് സുഖപ്പെട്ട യുവാക്കൾക്കു വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷണത്തിൽ വ്യക്തമായി. പ്രതിരോധശേഷി കൂട്ടാനും രോഗം വീണ്ടും പിടിപെടാതിരിക്കാനും മറ്റുള്ളവർക്കു രോഗം പകരാതിരിക്കാനും വാക്സിൻ എടുക്കുകയെന്ന പോംവഴി മാത്രമേയുള്ളൂവെന്നു ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
ന്യൂയോർക്കിലെ ഐകാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. അമേരിക്കൻ സേനയിലെ 18-20 പ്രായമുള്ള മൂവായിരത്തിനു മുകളിൽ മറീൻ കോർ പട്ടാളക്കാരെയാണു പഠനത്തിനു വിധേയമാക്കിയത്.