ഓർത്തഡോക്സ് വിശ്വാസികൾക്ക് മാർപാപ്പയുടെ ഈസ്റ്റർ ആശംസകൾ
Sunday, May 2, 2021 11:18 PM IST
വത്തിക്കാൻ സിറ്റി: ജൂലിയൻ കലണ്ടർ പ്രകാരം ഇന്നലെ ഈസ്റ്റർ ആഘോഷിച്ച വിവിധ ഓർത്തഡോക്സ് സഭാ വിശ്വാസികൾക്കു ഫ്രാൻസിസ് മാർപാപ്പ ആശംസകൾ അറിയിച്ചു.
ഇസ്രയേലിൽ വെള്ളിയാഴ്ച യഹൂദ ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 45 പേർ മരിച്ച സംഭവത്തിൽ മാർപാപ്പ ദുഃഖം പ്രകടിപ്പിച്ചു. വെള്ളിയാഴ്ച വെനസ്വേലയിൽവച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ഡോ. ഹൊസെ ഗ്രെഗോറിയോ ഹെർണാണ്ടസ് രോഗികളിൽ യേശുവിന്റെ മുഖം ദർശിച്ചയാളാണെന്നും മാർപാപ്പ പറഞ്ഞു.