സ്വിസ് നയതന്ത്ര ഉദ്യോഗസ്ഥ കെട്ടിടത്തിൽനിന്നു വീണു മരിച്ചു
Wednesday, May 5, 2021 12:06 AM IST
ടെഹ്റാൻ: ഇറാനിലെ സ്വിസ് നയതന്ത്ര കാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥ കെട്ടിടത്തിൽനിന്നു വീണു മരിച്ചു. എംബസിയിൽ ഫസ്റ്റ് സെക്രട്ടറി ആയിരുന്ന അന്പത്തൊന്നുകാരിയാണു മരിച്ചത്. അപകടകാരണമോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
ഇസ്ലാമിക വിപ്ലവത്തിനു പിന്നാലെ ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം അവസാനിച്ചശേഷം അമേരിക്കയെ ഇറാനിൽ പ്രതിനിധീകരിക്കുന്നത് സ്വിസ് എംബസിയാണ്.