ഇറ്റലിയിലെ കേബിൾ കാർ അപകടം: മൂന്നു പേർ അറസ്റ്റിൽ
Wednesday, May 26, 2021 11:54 PM IST
റോം: വടക്കൻ ഇറ്റലിയിൽ 14 പേർ മരിച്ച കേബിൾ കാർ അപകടവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറ്റകുറ്റപ്പണിക്കിടെ കേബിൾ കാറിന്റെ ബ്രേക്കിൽ ബോധപൂർവം ഒരു ക്ലാന്പ് അധികമായി ഘടിപ്പിച്ചതാണ് അപകടത്തിനു കാരണമായതെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
നിരവധി ആഴ്ചകൾക്കു മുന്‍പാണു കേബിൾ കാറിൽ ക്ലാന്പ് പിടിപ്പിച്ചതെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിനു ശേഷമാണ് ഇതു കണ്ടെത്തിയതെന്ന് കരാബിനേരി ലഫ്. കേണൽ ആൽബർട്ടോ ചിക്കൊഞ്ഞാനി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന അഞ്ചുവയസുകാരനു ബോധം തെളിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളടക്കം കുടുംബത്തിലെ അഞ്ചു പേർ അപകടത്തിൽ മരിച്ചിരുന്നു.