ബൈഡൻ സംഘത്തിലേക്ക് ഒരു ഇന്ത്യക്കാരൻകൂടി
Thursday, May 27, 2021 11:43 PM IST
വാഷിംഗ്ടൺ: ഇന്തോ-അമേരിക്കൻ വ്യാപാര വിദഗ്ധൻ അരുൺ വെങ്കട്ടരാമനെ വിദേശ വ്യാപാര സർവീസിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് വിദേശവ്യാപാര സർവീസ് ഡയറക്ടർ, വ്യവസായ വകുപ്പിനു കീഴിൽ ആഗോളവിപണി അസിസ്റ്റന്റ് സെക്രട്ടറി എന്നീ പദവിയിലേക്കു വെങ്കട്ടരാമനെ നാമനിർദേശം ചെയ്യുമെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച അറിയിച്ചു.
അന്താരാഷ്ട്ര വിപണി സംബന്ധിച്ച് യുഎസ് ഭരണകൂടത്തിനും കന്പനികൾക്കും ഉപദേശം നൽകുന്ന വെങ്കട്ടരാമന്, ഈ രംഗത്ത് രണ്ടു പതിറ്റാണ്ട് പ്രവൃത്തിപരിചയമുണ്ട്. നിലവിൽ വ്യാപാര സെക്രട്ടറിയുടെ ഉപദേശകനാണ്.