അലി അക്ബർ മൊഹ്താഷമിർപുർ കോവിഡ് ബാധിച്ചു മരിച്ചു
Tuesday, June 8, 2021 11:51 PM IST
ടെഹ്റാൻ: ഇറാനിലെ ഷിയ പുരോഹിതനും മുൻ ആഭ്യന്തരമന്ത്രിയും ലബനനിലെ ഹിസ്ബുള്ളയുടെ സ്ഥാപകരിലൊരാളുമായ അലി അക്ബർ മൊഹ്താഷമിർപുർ(74) കോവിഡ് ബാധിച്ചു മരിച്ചു.
അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാനിയൻ റേഡിയോ ബ്രോഡ്കാസ്റ്റിംഗ് സർവീസ് ഫർദയാണ് വാർത്ത് പുറത്തുവിട്ടത്. 1979ൽ വിപ്ലവത്തിലൂടെ സർക്കാരിനെ അട്ടിമറിച്ച് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സ്ഥാപിച്ച അയത്തൊള്ള ഖമനയ്യുടെ വിശ്വസ്തനായിരുന്നു മൊഹ്താഷമിർപുർ.