2030നു മുന്പ് എയ്ഡ്സ് നിർമാജനം ലക്ഷ്യം: യുഎൻ
Wednesday, June 9, 2021 11:49 PM IST
യുണൈറ്റഡ് നേഷൻസ്: 2030നു മുന്പ് എയ്ഡ്സ് എന്ന മഹാവ്യാധി ഭൂമുഖത്തുനിന്നു നീക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന. 1981 മുതൽ ലോകമെന്പാടുമുള്ള 35 ദശലക്ഷം ആളുകൾ എയ്ഡ്സ് ബാധിച്ച് മരിച്ചതായാണു കണക്ക്. കഴിഞ്ഞവർഷം 84 ശതമാനം രോഗികളും തങ്ങൾക്കു രോഗബാധയുണ്ടെന്നു മനസിലായി.
ലഹരിമരുന്നുപയോഗത്തിലൂടെയും മറ്റുമുള്ള രോഗവ്യാപനം 90 ശതമാനം തടയാൻ കഴിഞ്ഞു. ലോകത്ത് ആദ്യമായി എയിഡ്സ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ 40-ാം വാർഷികത്തിൽ യുഎൻ തയാറാക്കിയ റിപ്പോർട്ടിൽ രോഗബാധയെക്കുറിച്ചു ബോധവത്കരിക്കാനും ചികിത്സ ഉറപ്പുവരുത്താനും രോഗം പകരാതിരിക്കാനുള്ള മുൻകരുതലെടുക്കാനുമാണ് ശ്രദ്ധിക്കേണ്ടതെന്ന് പറയുന്നു.