പാർലമെന്റ് പിരിച്ചുവിട്ട സംഭവം: നേപ്പാൾ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും നോട്ടീസ്
Wednesday, June 9, 2021 11:49 PM IST
കാഠ്മണ്ഡു: നേപ്പാളിൽ പാർലമെന്റ് പിരിച്ചുവിട്ട സംഭവത്തിൽ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി, പ്രധാനമന്ത്രി കെ.പി. ശർമ ഒലി എന്നിവർക്ക് സുപ്രീംകോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
15 ദിവസത്തിനുള്ളിൽ മറുപടി നല്കണമെന്നാണു നിർദേശം. ഇടക്കാല തെരഞ്ഞെടുപ്പു നടത്താനായി അഞ്ചുമാസത്തിനിടെ രണ്ടാംതവണ പാർലമെന്റ് പിരിച്ചുവിട്ടിരുന്നു. സഭയിൽ വിശ്വാസവോട്ട് നഷ്ടപ്പെട്ട ശർമ ഒലി ന്യൂനപക്ഷ സർക്കാരാണ്. ചീഫ്ജസ്റ്റീസ് ചോളേന്ദ്ര ഷംഷീർ റാണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് സർക്കാരിനോടു മറുപടി നല്കാൻ നിർദേശിച്ചത്.