കപ്പൽ അപകടം: നാലു കോടി ഡോളർ താത്കാലിക നഷ്ടപരിഹാരം നൽകണമെന്നു ശ്രീലങ്ക
Monday, June 14, 2021 12:39 AM IST
കൊളംബോ: കൊളംബോ തുറമുഖത്തിനു സമീപം തീപിടിച്ച് മുങ്ങിയ ചരക്കുകപ്പലിന്റെ ഉടമകളിൽനിന്ന് നാലു കോടി ഡോളർ താത്കാലിക നഷ്ടപരിഹാരം ശ്രീലങ്ക ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മഹീന്ദ രജപക്സെയുടെ നിർദേശത്തെത്തുടർന്ന് അറ്റോർണി ജനറലാണ് നാലു കോടി ഡോളർ താത്ക്കാലിക നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
അപകടം മൂലമുണ്ടായ പരിസ്ഥിതി, സാന്പത്തിക നഷ്ടത്തെക്കുറിച്ച് കണക്കെടുപ്പ് നടക്കുകയാണെന്ന് അറ്റോർണി ജനറൽ മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്തിൽനിന്നു കൊളംബോയിലേക്ക് അസംസ്കൃത വസ്തുക്കളുമായി പോവുകയായിരുന്ന എംവി എക്സ്-പ്രസ് പേൾ എന്ന സിംഗപ്പൂർ ചരക്കുകപ്പലിനു മേയ് 20നാണു തീപിടിച്ചത്. പത്തുദിവസം കത്തിയ കപ്പൽ പിന്നീട് കടലിൽ മുങ്ങിത്താഴ്ന്നു.