ബൈഡൻ ഫാൾമൗത്ത് ദേവാലയത്തിൽ
ബൈഡൻ ഫാൾമൗത്ത് ദേവാലയത്തിൽ
Monday, June 14, 2021 12:40 AM IST
ഫാ​​​​ൾ​​​​മൗ​​​​ത്ത് (ഇം​​​​ഗ്ല​​​​ണ്ട്): ഫാ​​​​ൾ​​​​മൗ​​​​ത്ത് ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലെ ഞാ​​​​യ​​​​റാ​​​​ഴ്ച കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്ക് ആ​​​​ശ്ച​​​​ര്യം അ​​​​ട​​​​ക്കാ​​​​നാ​​​​യി​​​​ല്ല. അ​​​​താ, ത​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​നും ഭാ​​​​ര്യ ജി​​​​ൽ ബൈ​​​​ഡ​​​​നും ഞാ​​​​യ​​​​റാ​​​​ഴ്ച തി​​​​രു​​​​ക്ക​​​​ർ​​മ​​​​ങ്ങ​​​​ളി​​​​ൽ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്നു.

തെ​​​​ക്കു പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ കാ​​​​ർ​​​​ബി​​​​സ് ബേ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ജി 7 ​​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ബൈ​​​​ഡ​​​​ൻ ഞാ​​​​യ​​​​റാ​​​​ഴ്ച കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യാണ് രാ​​​​വി​​​​ലെ സെ​​​​ന്‍റ് ഐ​​​​വ്സി​​​​ലെ സേ​​​​ക്ര​​​​ഡ് ഹാ​​​​ർ​​​​ട്ട് ക​​​​ത്തോ​​​​ലി​​​​ക്ക ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. ഞാ​യ​റാ​ഴ്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ച് പ​ത്തു മി​നി​റ്റി​നു​ശേ​ഷം പ്ര​സി​ഡ​ന്‍റ് ബൈ​ഡ​നും ഭാ​ര്യ​യും ദേ​വാ​ല​യ​ത്തി​ൽ എ​ത്തി വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ സം​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.


യു​എ​സ് പ്ര​സി​ഡ​ന്‍റി​നൊ​പ്പം ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ ആ​ശ്ച​ര്യം മാ​റി​യി​ട്ടി​ല്ലെ​ന്നും സാ​ധാ​ര​ണ ഒ​രു വി​ശ്വാ​സി​യെ​പ്പോ​ലെ​യാ​ണ് ബൈ​ഡ​ൻ ദി​വ്യ​ബ​ലി​യി​ൽ സം​ബ​ന്ധി​ച്ച​തെ​ന്നും പ​ള്ളി​യി​ലെ​ത്തി​യ മ​റ്റൊ​രു വി​ശ്വാ​സി ഗെ​യി​ൽ വു​ഡ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.