സ്വീ​ഡി​ഷ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ അ​വി​ശ്വാ​സം പാ​സാ​യി
സ്വീ​ഡി​ഷ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ  അ​വി​ശ്വാ​സം പാ​സാ​യി
Tuesday, June 22, 2021 12:14 AM IST
സ്റ്റോ​ക്ക്ഹോം: സ്വീ​ഡ​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യെ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി. പ്ര​ധാ​ന​മ​ന്ത്രി സ്റ്റീ​ഫ​ൻ ലോ​ഫ്‌​വെ​ന്നി​നെ​തി​രേ ഇ​ന്ന​ലെ​യാ​ണ് പാ​ർ​ല​മെ​ന്‍റിൽ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.

സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് നാ​ഷ​ണ​ലി​സ്റ്റ് സ്വീ​ഡ​ൻ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. 181 അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ചു. 349 അം​ഗ പാ​ർ​ല​മെന്‍റി​ൽ അ​വി​ശ്വാ​സം പാ​സാ​കാ​ൻ 175 അം​ഗ​ങ്ങളു​ടെ പി​ന്തു​ണ വേ​ണം. രാ​ജി​വ​യ്ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​രാ​ഴ്ചത്തെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് സ്പീ​ക്ക​റെ പാ​ർ​ല​മെന്‍റ് ചു​മ​ത​ല​പ്പെ​ടു​ത്തി.


സ്വീ​ഡ​ന്‍റെ ച​രി​ത്ര​ത്തി​ൽ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ പു​റ​ത്താ​കു​ന്ന ആ​ദ്യ​ത്തെ പ്രധാന മന്ത്രിയാണ് 63 കാ​ര​നാ​യ ലോ​ഫ്‌​വെ​ൻ. 2018ലെ ​തെ​ര​ഞ്ഞെ​ടു​പ്പിനു ശേ​ഷം സ​ഖ്യ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വാ​യ ലോ​ഫ്‌​വെ​ൻ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.