വെ​ടി​വ​യ്പ്; മൂ​ന്നു മ​ര​ണം
വെ​ടി​വ​യ്പ്;  മൂ​ന്നു മ​ര​ണം
Wednesday, June 23, 2021 1:14 AM IST
അ​ർ​വാ​ഡ (യുഎസ്): ഡെ​ൻ​വ​റി​നു സ​മീ​പം തോ​ക്കുധാ​രി ന​ട​ത്തി​യ ​ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സു​കാ​ര​നു​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ മ​രി​ച്ചു. അ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്നു. അ​ർ​വാ​ഡ ഓ​ൾ​ഡ് ടൗ​ണി​ലെ ലൈ​ബ്ര​റി​ക്കു സ​മീ​പം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 1.15 ആ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പോ​ലീ​സു​കാ​ര​നും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​ക്കും നേ​രേ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.