നേ​പ്പാ​ൾ മ​ന്ത്രി​മാ​രു​ടെ നി​യ​മ​നം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി
നേ​പ്പാ​ൾ മ​ന്ത്രി​മാ​രു​ടെ നി​യ​മ​നം  സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി
Wednesday, June 23, 2021 1:14 AM IST
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ കാ​വ​ൽ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി ന​ട​ത്തി​യ 20 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രു​ടെ നി​യ​മ​നം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. നേ​പ്പാ​ൾ ജ​ന​പ്ര​തി​നി​ധി സ​ഭ പി​രി​ച്ചു വി​ട്ട​ശേ​ഷം കാ​ബി​ന​റ്റ് പു​നഃ​സം​ഘ​ട​ന ന​ട​ത്തി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ചോ​ളേ​ന്ദ്ര ഷൂം​ഷ​ർ റാ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി​ച്ചു.

ര​ണ്ട് ഉ​പ പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ നി​യ​മ​ന​വും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ഒ​ലി ഉ​ൾ​പ്പെ​ടെ കാ​വ​ൽ മ​ന്ത്രി​സ​ഭ​യി​ലെ അ​ഞ്ചു പേ​രു​ടെ നി​യ​മ​ന​ത്തി​നു മാ​ത്ര​മേ അം​ഗീ​കാ​ര​മു​ള്ളൂ. കാ​വ​ൽ മ​ന്ത്രി​സ​ഭ​യു​ടെ വി​ക​സ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണു വി​ധി. നേ​പ്പാ​ൾ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി സ​ഖ്യ​ത്തി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹ​ത്തെ​ത്തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റ്് പി​രി​ച്ചു വി​ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഒ​ലി പ്ര​സി​ഡ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.