ഒ​ലി​യു​ടെ മ​ന്ത്രി​മാ​രെ സു​പ്രീം​കോ​ട​തി നീ​ക്കി
ഒ​ലി​യു​ടെ മ​ന്ത്രി​മാ​രെ  സു​പ്രീം​കോ​ട​തി നീ​ക്കി
Wednesday, June 23, 2021 11:37 PM IST
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ കാ​വ​ൽ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി നി​യ​മി​ച്ച 20 മ​ന്ത്രി​മാ​രെ സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ നീ​ക്കം ചെ​യ്തു. സ്വ​ന്തം പാ​ർ​ട്ടി​യാ​യ യു​എം​എ​ലി​ലെ ആ​ഭ്യ​ന്ത​ര​ത​ർ​ക്ക​ങ്ങ​ൾ മൂ​ലം ഒ​ലി ക​ഴി​ഞ്ഞ​മാ​സം വി​ശ്വാ​സ​വോ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റ്് പി​രി​ച്ചു​വി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​തി​നെ ചോ​ദ്യം​ചെ​യ്തു​ള്ള ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ വാ​ദം​കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.