എ​ത്യോ​പ്യ​യി​ൽ ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂക്ഷം; വ്യോ​മാ​ക്ര​മ​ണത്തിൽ നിരവധി മരണം
Wednesday, June 23, 2021 11:37 PM IST
ആ​ഡി​സ് അ​ബാ​ബ: എ​ത്യോ​പ്യ​യി​ൽ ആ​ഭ്യ​ന്ത​ര​യു​ദ്ധം ന​ട​ക്കു​ന്ന ടി​ഗ്രെ​യി​ൽ ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​ട്ടേ​റെ സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്.

ടോ​ഗോ​ഗ ഗ്രാ​മ​ത്തി​ലെ തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റി​ൽ ബോം​ബി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും 80നു ​മു​ക​ളി​ൽ പേ​ർ മ​രി​ച്ചെ​ന്നു​മാ​ണ് ഇ​വി​ടെ​നി​ന്നു​ള്ള​വ​ർ പ​റ​യു​ന്ന​ത്. ആ​ക്ര​മ​ണ​മേ​ഖ​ല​യി​ലേ​ക്ക് വൈ​ദ്യ​സ​ഹാ​യ​വു​മാ​യി വ​ന്ന റെ​ഡ് ക്രോ​സി​ന്‍റേ​ത് അ​ട​ക്ക​മു​ള്ള ആം​ബു​ല​ൻ​സു​ക​ളെ എ​ത്യോ​പ്യ​ൻ പ​ട്ടാ​ള​ക്കാ​ർ ത​ട​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു.


ടി​ഗ്രെ​യി​ലെ പ്രാ​ദേ​ശി​ക സേ​ന​യാ​യ ടി​പി​എ​ൽ​എ​ഫും എ​ത്യേ​പ്യ​യി​ലെ ഫെ​ഡ​റ​ൽ സേ​ന​യും ത​മ്മി​ൽ ന​വം​ബ​ർ മു​ത​ൽ ന​ട​ക്കു​ന്ന യു​ദ്ധ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ കൊ​ല്ല​പ്പെ​ട്ടു; 20 ല​ക്ഷം പേ​ർ പ​ലാ​യ​നം ചെ​യ്തു. മൂ​ന്ന​ര ല​ക്ഷം പേ​ർ പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.