ഉ​പ​രോ​ധം നീ​ക്കാ​ൻ അ​മേ​രി​ക്ക സ​മ്മ​തി​ച്ചു​വെ​ന്ന് ഇ​റാ​ൻ
ഉ​പ​രോ​ധം നീ​ക്കാ​ൻ അ​മേ​രി​ക്ക സ​മ്മ​തി​ച്ചു​വെ​ന്ന് ഇ​റാ​ൻ
Wednesday, June 23, 2021 11:37 PM IST
ടെ​ഹ്റാ​ൻ: മു​ഴു​വ​ൻ ഉ​പ​രോ​ധ​ങ്ങ​ൾ നീ​ക്കാ​മെ​ന്നും ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ളെ ക​രി​ന്പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​മെ​ന്നും അ​മേ​രി​ക്ക സ​മ്മ​തി​ച്ച​താ​യി ഇ​റാ​ൻ. വ​ൻ​ശ​ക്തി​ക​ളും ഇ​റാ​നും ത​മ്മി​ലു​ള്ള ആ​ണ​വ​ക​രാ​ർ പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വി​യ​ന്ന​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യ്ക്കി​ടെ ആ​യി​രു​ന്നു ഇ​തെ​ന്ന് ഇ​റാ​നി​ലെ സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ്് ഹ​സ​ൻ റൂ​ഹാ​നി​യു​ടെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് മ​ഹ്‌മൗ​ദ് വാ​യേ​സി പ​റ​ഞ്ഞു. സ്ഥാ​ന​മേ​ൽ​ക്കാ​ൻ പോ​കു​ന്ന പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി അ​മേ​രി​ക്ക​യു​ടെ ക​രി​ന്പ​ട്ടി​ക​യി​ൽ​പ്പെ​ട്ട​യാ​ളാ​ണ്.


ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്താ​ൻ കൊ​ണ്ടു​വ​ന്ന ക​രാ​റി​ൽ​നി​ന്നു യു​എ​സി​ലെ മു​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റു​ക​യും ഇ​റാ​നെ​തി​രേ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഇ​റാ​ൻ ആ​ണ​വ​പ​ദ്ധ​തി​ക​ൾ പു​ന​രു​ജ്ജീ​വി​പ്പിക്കാ​ൻ തു​ട​ങ്ങി. ഇ​പ്പോ​ഴ​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍​റ് ബൈ​ഡ​നാ​ണ് ക​രാ​ർ പു​നഃ​സ്ഥാ​പി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്.

വി​യ​ന്ന​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച ഞാ​യ​റാ​ഴ്ച ഇ​ട​വേ​ള​യ്ക്കാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.