ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബെനിഞ്ഞോ അക്വിനോ അന്തരിച്ചു
ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബെനിഞ്ഞോ അക്വിനോ അന്തരിച്ചു
Thursday, June 24, 2021 11:26 PM IST
മ​​​നി​​​ല: ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബെ​​​നി​​​ഗ്നോ അ​​​ക്വി​​​നോ മൂ​​​ന്നാ​​​മ​​​ൻ(61) അ​​​ന്ത​​​രി​​​ച്ചു. പ്ര​​​മേ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വൃ​​​ക്കരോ​​​ഗ​​​മാ​​​ണു മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നു കു​​​ടും​​​ബ​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. 2010 മു​​​ത​​​ൽ 2016 വ​​​രെ​​​യാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന​​​ത്.

അ​​​മ്മ കൊ​​​റാ​​​സോ​​​ൺ അ​​​ക്വി​​​നോ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും അ​​​ച്ഛ​​​ൻ ബെ​​​നി​​​ഞ്ഞോ അ​​​ക്വി​​​നോ ജൂ​​​ണി​​​യ​​​ർ സെ​​​ന​​​റ്റ് സ​​​ഭ​​​യി​​​ൽ അം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്നു. ഫെ​​​ർ​​​ഡി​​​നാ​​​ൻ​​​ഡ് മ​​​ർ​​​ക്കോ​​​സി​​​ന്‍റെ ഏ​​​കാ​​​ധി​​​പ​​​ത്യ​​​ത്തി​​​നെ​​​തി​​​രാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത് അ​​​ക്വി​​​നോ ജൂ​​​ണി​​​യ​​​ർ ആ​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്ത ഇ​​​ദ്ദേ​​​ഹം മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ 1983ൽ ​​​വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു.


തു​​​ട​​​ർ​​​ന്നു​​​ള്ള ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ മ​​​ർ​​​ക്കോ​​​സി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ക​​​യും കൊ​​​റാ​​​സോ​​​ൺ പ്ര​​​സി​​​ഡ​​​ന്‍റാ​​​വു​​​ക​​​യും ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​​ക്കേ കൊ​​​റാ​​​സോ​​​ൺ ധാ​​​രാ​​​ളം വ​​​ധ​​​ശ്ര​​​മ​​​ങ്ങ​​​ളെ അ​​​തി​​​ജീ​​​വി​​​ച്ചു. ഇ​​​തി​​​ലൊ​​​ന്നി​​​ൽ അ​​​ക്വി​​​നോ മൂ​​​ന്നാ​​​മ​​​ന് അ​​​ഞ്ചു​​​ത​​​വ​​​ണ വെ​​​ടി​​​യേ​​​റ്റു. ക​​​ഴു​​​ത്തി​​​ലേ​​​റ്റ വെ​​​ടി​​​യു​​​ണ്ട നീ​​​ക്കം ചെ​​​യ്യാ​​​തെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ശി​​​ഷ്ട​​​ജീ​​​വി​​​തം ന​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.