ജോൺ മക്കഫി തടവറയിൽ മരിച്ചനിലയിൽ
ജോൺ മക്കഫി തടവറയിൽ മരിച്ചനിലയിൽ
Thursday, June 24, 2021 11:26 PM IST
ബാ​ഴ്സ​ലോ​ണ: ആ​ന്‍റി​വൈ​റ​സ് വ്യ​വ​സാ​യ​ത്തി​നു തു​ട​ക്കം​കു​റി​ച്ച സോ​ഫ്റ്റ്‌​വേ​ർ വി​ദ​ഗ്ധ​ൻ ജോ​ൺ മ​ക്ക​ഫി(75)​യെ സ്പെ​യി​നി​ലെ ജ​യി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നി​കു​തി​വെ​ട്ടി​പ്പു കേ​സി​ൽ അ​മേ​രി​ക്ക​യ്ക്കു കൈ​മാ​റാ​ൻ സ്പാ​നി​ഷ് കോ​ട​തി ബു​ധ​നാ​ഴ്ച ഉ​ത്ത​ര​വി​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് അ​ദ്ദേ​ഹ​ത്തെ ബാ​ഴ്സ​ലോ​ണ​യി​ലെ ത​ട​വ​റയി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നു സ്പാ​നി​ഷ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി സ്വ​​​ന്തം പേ​​​രി​​​ൽ ഇ​​​റ​​​ക്കി​​​യ മ​​​ക്ക​​​ഫി എ​​​ന്ന ആ​​​ന്‍റി​​​വൈ​​​റ​​​സി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം പ്ര​​​സി​​​ദ്ധ​​​നും സ​​​ന്പ​​​ന്ന​​​നു​​​മാ​​​യ​​​ത്. എ​​​ന്നാ​​​ൽ ടെ​​ക് സംരംഭകനു ചേ​​​ർ​​​ന്ന ഒ​​​രു സ്വ​​​ഭാ​​​വവു​​​മി​​​ല്ലാ​​​തി​​​രു​​​ന്ന മ​​​ക്ക​​​ഫി മ​​​റ്റു പ​​​ല​​​ കാ​​​ര്യ​​​ങ്ങ​​​ളാ​​​ൽ കു​​​പ്ര​​​സി​​​ദ്ധി ആ​​​ർ​​​ജി​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി. നി​​​കു​​​തി ന​​​ല്കു​​​ന്ന​​​തി​​​നെ പാ​​ടേ എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു.

ഇം​​​ഗ്ല​​​ണ്ടി​​​ൽ ജ​​​നി​​​ച്ച മ​​​ക്ക​​​ഫി 1980ലാ​​​ണ് മ​​​ക്ക​​​ഫി വൈ​​​റ​​​സ് സ്കാ​​​ൻ എ​​​ന്ന സ്വ​​​ന്തം ക​​​ന്പ​​​നി സ്ഥാ​​​പി​​​ച്ച​​​ത്. വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ആ​​​ദ്യ ആ​​​ന്‍റിവൈ​​​റ​​​സ് ക​​​ന്പ​​​നി പു​​​റ​​​ത്തി​​​റ​​​ക്കി. ആ​​​ന്‍റി​​​വൈ​​​റ​​​സ് വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​മാ​​​യി​​​രു​​​ന്നി​​​ത്. മ​​​ക്ക​​​ഫിയു​​​ടെ ക​​​ന്പ​​​നി​​​യെ പി​​​ന്നീ​​​ട് ഇ​​ന്‍റൽ വാ​​​ങ്ങി.


സ്വ​​​ന്തം കം​​​പ്യൂ​​​ട്ട​​​റി​​​ൽ ഒ​​​രു ആ​​​ന്‍റിവൈ​​​റ​​​സും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റി​​​ല്ലെ​​​ന്നു മ​​​ക്ക​​​ഫി പി​​​ന്നീ​​​ട് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ശ​​​ത​​​കോ​​​ടി​​​ക​​​ളു​​​ടെ ആ​​​സ്തി വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​തെ നി​​​കു​​​തി വെ​​​ട്ടി​​​ച്ച​​​തി​​​നു മ​​​ക്ക​​​ഫി​​​ക്കെ​​​തി​​​രേ യു​​​എ​​​സി​​​ൽ കേ​​​സു​​​ണ്ട്. എ​​​ട്ടു വ​​​ർ​​​ഷ​​​മാ​​​യി നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​റി​​​ല്ലെ​​​ന്ന് മ​​​ക്ക​​​ഫി 2009ൽ ​​​ട്വീ​​​റ്റ് ചെ​​​യ്തി​​​രു​​​ന്നു. യു​​​എ​​​സി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​പ്ര​​​കാ​​​രം 2020 ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ സ്പെ​​​യി​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ആ​​​യു​​​ധ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​ന്ന​​​തി​​​ന് 2019ൽ ​​​ഡൊ​​​മി​​​നി​​​ക്ക​​​ൽ റി​​​പ്പ​​​ബ്ലി​​​ക്കി​​​ൽ​​​വ​​​ച്ച് മ​​​ക്ക​​​ഫി അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു. ബെ​​​ലീ​​​സി​​​ൽ താ​​​മ​​​സി​​​ക്ക​​​വേ അ​​​യ​​​ൽ​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ 2012ൽ ​​​ഗ്വാ​​​ട്ടി​​​മാ​​​ല​​​യി​​​ൽ​​​വ​​​ച്ച് അ​​​റ​​​സ്റ്റി​​​ലാ​​​യി.

2020ലെ ​​​യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ലി​​​ബ​​​ർ​​​ട്ടേ​​​റി​​​യ​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കാ​​​ൻ മ​​​ക്ക​​​ഫി ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ന​​​ട​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.