നികുതി തട്ടിപ്പ്: ഡോണൾഡ് ട്രംപിന്‍റെ കന്പനിക്കും സിഎഫ്ഒയ്ക്കുമെതിരേ കേസ്
നികുതി തട്ടിപ്പ്: ഡോണൾഡ് ട്രംപിന്‍റെ കന്പനിക്കും സിഎഫ്ഒയ്ക്കുമെതിരേ കേസ്
Saturday, July 3, 2021 1:28 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: നി​​​​കു​​​​തി ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ക​​​​ന്പ​​​​നി​​​​ക്കും ചീ​​​​ഫ് ഫി​​​​നാ​​​​ൻ​​​​ഷൽ ഓ​​​​ഫീ​​​​സ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ കേ​​​​സ്. ഏ​​​​ക​​​​ദേ​​​​ശം 17 ല​​​​ക്ഷം ഡോ​​​​ള​​​​റി​​​​ന്‍റെ നി​​​​കു​​​​തി ത​​​​ട്ടി​​​​ച്ചെ​​​​ന്നാ​​ണു കേ​​​​സ്.

നി​​​​കു​​​​തി ത​​​​ട്ടി​​​​പ്പി​​​​ൽ ട്രം​​​​പി​​​​നു നേ​​​​രി​​​​ട്ട് ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും ചി​​​​ല ചെ​​​​ക്കു​​​​ക​​​​ളി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​മാ​​​​ണ് ഒ​​​​പ്പി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​ന്നും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ പ​​​റ​​​ഞ്ഞു.

ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു ശേ​​​​ഷ​​​മാ​​​ണു നി​​​​കു​​​​തി ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ത​​​​ട്ടി​​​​പ്പ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. ട്രം​​​​പി​​​​ന്‍റെ സി​​​​എ​​​​ഫ്ഒ ആ​​​​യ അ​​​​ലീ​​​​ൻ വി​​​​സ്സി​​​​ൽ​​​​ബെ​​​​ർ​​​​ഗ് 2005 മു​​​​ത​​​​ൽ നി​​​​കു​​​​തി ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​ണു ക​​​​ണ്ടെ​​​​ത്ത​​​​ൽ. വാ​​​​ട​​​​ക, കാ​​​​ർ പേ​​​​യ്മെ​​​​ന്‍റ്, സ്കൂ​​​​ൾ ട്യൂ​​​​ഷ​​​​ൻ ഫീ​​​​സ് എ​​​​ന്നിവ ക​​​​ണ​​​​ക്കി​​​​ൽ കാ​​​​ണി​​​​ക്കാ​​​​തെ മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു ന​​​​ൽ​​​​കി​​​​യെ​​​​ന്നാ​​​​ണ് കേ​​​സ്. 73 കാ​​​​ര​​​​നാ​​​​യ വി​​​​സ്സി​​​​ൽ​​​​ബെ​​​​ർ​​​​ഗി​​​​ന്‍റെ പാ​​​​സ്പോ​​​​ർ​​​​ട്ട് കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​റ​​​​ണ്ട​​​​ർ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.