മെക്സിക്കൻ ഉൾക്കടലിലെ എണ്ണഖനന കേന്ദ്രത്തിൽ വൻ തീപിടിത്തം
Sunday, July 4, 2021 12:23 AM IST
മെക്സിക്കോ സിറ്റി: മെക്സിക്കൻ ഉൾക്കടലിലെ എണ്ണഖനന കേന്ദ്രത്തിൽ തീപിടിത്തം. മെക്സിക്കൻ പെമെക്സ് കന്പനിയുടെ കു-ചാർളി ഓയിൽ പ്ലാറ്റ്ഫോമിൽ 400 മീറ്റർ ആഴത്തിലാണു തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ മേഖല കാംപെച്ചെ സംസ്ഥാന തീരത്തിന് ഏറെ അകലെയല്ല. 78 മീറ്റർ ആഴത്തിലുണ്ടായ വാതകച്ചോർച്ചയാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. തൊഴിലാളികൾ സുരക്ഷിതരാണ്. അഞ്ചു മണിക്കൂർ നീണ്ട പ്രയത്നത്തിനുശേഷം അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയതായി പെമെക്സ് പിന്നീട് അറിയിച്ചു.