മാലി പ്രസിഡന്റിനു നേരേ ആക്രമണശ്രമം
Wednesday, July 21, 2021 12:42 AM IST
റബാത്: ആഫ്രിക്കൻ രാജ്യമായ മാലിയിലെ ഇടക്കാല പ്രസിഡന്റ് അസിമി ഗോയിതയെ ബക്രീദ് പ്രാർഥനയ്ക്കിടെ വധിക്കാൻ ശ്രമം. തലസ്ഥാനമായ ബാമകോയിലെ ഗ്രാൻഡ് മോസ്കിൽ ബക്രീദ് പ്രാർഥന നടത്തവേയായിരുന്നു ഗോയിതയെ ആക്രമിക്കാൻ രണ്ടു പേർ ശ്രമിച്ചത്.
അക്രമികളിൽ ഒരാളുടെ കൈവശം കത്തിയും രണ്ടാമന്റെ പക്കൽ തോക്കുമുണ്ടായിരുന്നു. സുരക്ഷാ ജീവനക്കാർ പ്രസിഡന്റിനെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. ഒരാൾക്കു പരിക്കേറ്റു. അക്രമികളെ അറസ്റ്റ് ചെയ്തു.