യുഎസ് ഡെപ്യൂട്ടി വിദേശകാര്യ സെക്രട്ടറി ചൈനയിലേക്ക്
Thursday, July 22, 2021 12:44 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമൻ ഞായർ, തിങ്കൾ ദിവസങ്ങളിൽ ചൈന സന്ദർശിക്കും. യുഎസിലെ ജോ ബൈഡൻ ഭരണകൂടത്തിൽനിന്ന് ചൈന സന്ദർശിക്കുന്ന ഏറ്റവും ഉന്നത നേതാവായിരിക്കും ഷെർമൻ.
മനുഷ്യാവകാശ പ്രശ്നങ്ങൾ, സൈബർ സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ചൈനയുമായി യുഎസ് കടുത്ത അഭിപ്രായഭിന്നത പുലർത്തുന്നതിനിടെയുള്ള ഈ നയതന്ത്രനീക്കത്തെ ലോകം ഉറ്റുനോക്കുകയാണ്.
അതേസമയം, ഷെർമൻ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലേക്കല്ല പോകുന്നത്. കിഴക്കൻ തുറമുഖ നഗരമായ ടിയാൻജിൻ ആണ് അവർ സന്ദർശിക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായി ഷെർമൻ ചർച്ച നടത്തും.
ചൈനയുടെ കാര്യത്തിൽ അമേരിക്കയ്ക്ക് ഉത്കണ്ഠയുള്ളതും താത്പര്യമുള്ളതുമായ വിഷയങ്ങൾ ചർച്ചാ വിഷയമാകുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് അറിയിച്ചത്.