പ്രളയം: ചൈനയിൽ മരണം 33
Friday, July 23, 2021 12:39 AM IST
ബെയ്ജിംഗ്: മധ്യചൈനയിലെ ഹെനാൻ പ്രവിശ്യയിൽ പേമാരിയെത്തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. പ്രവിശ്യാ തലസ്ഥാനമായ ഷെംഗ്ഷൗവിൽ മാനം തെളിഞ്ഞെങ്കിലും ഒട്ടുമുക്കാൽ തെരുവുകളും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നു.
ഇതിനിടെ ചൈനയുടെ വടക്കൻ പ്രവിശ്യകളിലും പ്രകൃതിക്ഷോഭം ശക്തമാകുന്നതായി റിപ്പോർട്ടുണ്ട്. വിളനഷ്ടമടക്കം 19 കോടി ഡോളറിനടുത്ത് നാശനഷ്ടമുണ്ടായെന്നു ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.