അമേരിക്കയ്ക്കെതിരേ ചൈനയുടെ ഉപരോധം
Sunday, July 25, 2021 12:39 AM IST
ബെയ്ജിംഗ്: അമേരിക്കയിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരേ ചൈന ഉപരോധം പ്രഖ്യാപിച്ചു. യുഎസിലെ മുൻ വാണിജ്യ സെക്രട്ടറി വിൽബർ റോസ് അടക്കമുള്ളവർ ഇതിൽ ഉൾപ്പെടുന്നു.
യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമൻ ചൈന സന്ദർശിക്കുന്നതിനു തൊട്ടുമുന്‍പാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകർക്കു നേർക്കു നടപടിയെടുത്തതിന്റെ പേരിൽ ചൈനക്കാർക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് ചൈനയുടെ നടപടി.