കൊറിയകൾ ആശയവിനിമയം പുനഃസ്ഥാപിച്ചു
Wednesday, July 28, 2021 12:33 AM IST
സീയൂൾ: ഒരു വർഷത്തിനു ശേഷം ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ആശയവിനിമയം പുനഃസ്ഥാപിച്ചു. ദിവസം രണ്ടു തവണ എന്ന വ്യവസ്ഥയിൽ സൈനിക ഹോട്ട്ലൈൻ അടക്കം മൂന്നു ചാനലിലൂടെ കൊറിയയിലെ ലൈസൻ ഓഫീസർമാർ ആശയവിനിമയം നടത്തും. ഇരു രാജ്യവും തമ്മിലുള്ള അതിർത്തിസംഘർഷം സംബന്ധിച്ചായിരിക്കും ചർച്ച. കൊറിയകൾ തമ്മിലുള്ള സംഘർഷത്തിൽ അയവു വരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.