മധ്യ ചൈനയിൽ പ്രളയം: 302 മരണം
Monday, August 2, 2021 11:34 PM IST
ബെയ്ജിംഗ്: കനത്ത മഴയെത്തുടർന്ന് മധ്യചൈനയിൽ പ്രളയം. ഇതുവരെ 302 പേർ മരിക്കുകയും അന്പതു പേരെ കാണാതാവുകയും ചെയ്തു. ഹെനാൻ പ്രവിശ്യയിലാണ് മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായതെന്ന് പ്രവിശ്യാ ഗവർണർ വാംഗ് കയ് പറഞ്ഞു. പ്രവിശ്യാ തലസ്ഥാനമായ ചെംഗുഡുവിൽ 292 പേർ മരിക്കുകയും 47 പേരെ കാണാതാവുകയും ചെയ്തു.
നിരത്തുകളിൽ വെള്ളം കയറിക്കിടക്കുന്നതിന്റെയും വാഹനങ്ങൾ വെള്ളത്തിൽ ഒഴുകി നടക്കുന്നതിന്റെയും ചിത്രങ്ങൾകൊണ്ടും വീഡിയോകൊണ്ടും സമൂഹമാധ്യങ്ങൾ നിറഞ്ഞു. ചെംഗുഡുവിൽ സബ്വേ സംവിധാനത്തിൽ ഒഴുക്കിൽപ്പെട്ട് 14 യാത്രക്കാർ മരിച്ചു.